മക്ക: (gcc.truevisionnews.com) ഉംറ തീർഥാടകർ ഈ മാസം 29നകം രാജ്യം വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഹജ് തീർഥാടനത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് നടപടി.
ഇതിനകം ഉംറ വീസ ലഭിച്ചവർ ഈ മാസം 13നകം രാജ്യത്തു പ്രവേശിച്ച് 29നകം മടങ്ങണമെന്നും നിർദേശിക്കുന്നു. 29ന് ശേഷം സൗദിയിൽ തങ്ങുന്ന ഉംറ വീസക്കാരെ നിയമലംഘകരായി കണക്കാക്കി നടപടി സ്വീകരിക്കും.
നിശ്ചിത ദിവസത്തിനകം രാജ്യം വിടാത്ത തീർഥാടകരെക്കുറിച്ച് വിവരം നൽകാത്ത ഉംറ സർവീസ് ഏജൻസികൾക്ക് ആളൊന്നിന് ഒരു ലക്ഷം റിയാൽ വീതം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ മറ്റു ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു.
#Umrahpilgrims #must #leave #SaudiArabia #action #against #violators