ഒടുവിൽ ആശ്വസം; മക്കയിൽ നിന്ന് കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തി

ഒടുവിൽ ആശ്വസം; മക്കയിൽ നിന്ന് കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തി
Apr 9, 2025 09:54 AM | By VIPIN P V

മക്ക: (gcc.truevisionnews.com) മക്കയിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി അബ്ദുൽ അസീസ് (68) നെ കണ്ടെത്തി. മക്കയിലെ കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായ മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ ഹറമിന് സമീപം നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ കണ്ടെത്തിയത്.

ഹറമിന് സമീപത്തെ ശൗചാലയത്തിൽ പോകുമ്പോൾ ഫോണും പാസ്‌പോർട്ടും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനെ തുടർന്ന് ആരുമായി ബന്ധപ്പെടാൻ സാധിക്കാതെ വരികയായിരുന്നുവെന്ന് അബ്ദുൽ അസീസ് പറഞ്ഞു.

ഇതിനിടെ അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട ബാഗ് ലഭിച്ചിട്ടുണ്ടെന്നുള്ള അറിയിപ്പ് ഹറമിന് സമീപത്തെ ഒരു സേവന ഓഫിസിൽ നിന്ന് ലഭിച്ചതായും പാസ്‌പോർട്ടും രേഖകളും ലഭ്യമാവുമെന്നും പ്രതീക്ഷിക്കുന്നതായി മൂജീബ് പൂക്കോട്ടൂർ പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ അടുത്ത ദിവസം മദീന വഴി നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാട്ടിൽ നിന്ന് സ്വന്തം നിലയ്ക്ക് ഒറ്റയ്ക്ക് ഉംറ വീസയിൽ എത്തിയ അബ്ദുൽ അസീസിനെ കഴിഞ്ഞ മാസം 28 മുതലാണ് കാണാതായത്. ദിവസവും വീട്ടിലേക്ക് വിളിച്ചിരുന്ന അദ്ദേഹം മാർച്ച് 28ന് ശേഷം വീട്ടുമായി ബന്ധപ്പെട്ടിരുന്നില്ല.

ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ ആശങ്കയിലായ വീട്ടുകാർ സൗദിയിലെ സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു.

മക്കയിൽ നിന്ന് അവസാനമായി കഴിഞ്ഞ മാർച്ച് 28ന് വിളിച്ചപ്പോൾ ഹറമിനകത്ത് മതാഫിൽ (പ്രദക്ഷിണ വീഥി) ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിൽ ഗ്രാൻഡ് മോസ്‌കിലും പരിസരങ്ങളിലും അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.

മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ സാധ്യമായ രീതിയിൽ വ്യാപകമായി തെരച്ചിൽ തുടരുകയായിരുന്നു. ഒപ്പം പൊലീസിന്റെയും ഹറമിൽ വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രാൻഡ് മസ്ജിദിലെ സേവന വിഭാഗത്തിന്റെയും സഹായം തേടിയിരുന്നു.

മക്കയിലും പരിസരങ്ങളിലെ ആശുപത്രികളിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. വാർത്താ ഏജൻസികളിലൂടെയും സമൂഹമാധ്യമത്തിലൂടെയും സാമൂഹിക സംഘടനകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും വിവരം കൈമാറിയുള്ള അന്വേഷണവും സഹായകമായി.

#Finally #relief #Kozhikode #native #who #missing #Meccafound

Next TV

Related Stories
 യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം

Apr 19, 2025 12:03 PM

യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം

എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർ ഉടൻ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്....

Read More >>
മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

Apr 19, 2025 11:11 AM

മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

പൊലീസിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുമുള്ള രേഖകൾ ശരിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൊല്ലം പ്രവാസി...

Read More >>
പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Apr 18, 2025 07:56 PM

പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ...

Read More >>
ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

Apr 18, 2025 07:48 PM

ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ്...

Read More >>
ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

Apr 18, 2025 07:43 PM

ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

ഒ​മാന്‍റെ ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബദ്ധതയും വ​ന്യ ജീ​വി മേ​ഖ​ല​യി​ലു​ള്ള ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​ന്റെ...

Read More >>
  സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

Apr 18, 2025 04:50 PM

സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്...

Read More >>
Top Stories