കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ കൊമേർഷ്യൽ മാർക്കറ്റ് ഏരിയയിലെ ഒരു കടയ്ക്കുള്ളിൽ ഒരു ഏഷ്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജോലി ചെയ്തിരുന്ന കടയുടെ റൂഫിൽ കെട്ടിയ കയറിൽ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിന് കൊമേർഷ്യൽ മാർക്കറ്റ് ഏരിയയിൽ ഒരു ആത്മഹത്യ നടന്നതായി ഇന്നലെ ഒരു റിപ്പോർട്ട് ലഭിച്ചതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ ക്യാപിറ്റൽ ഗവർണറേറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
കയർ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ ഒരു ഏഷ്യൻ പ്രവാസിയെ കണ്ടെത്തുകയായിരുന്നു. ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ, എവിഡൻസ് ഉദ്യോഗസ്ഥർ, ഫോറൻസിക് ഡോക്ടർ എന്നിവരെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
മൃതദേഹം നീക്കം ചെയ്യാനും ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റാനും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. സംഭവത്തിൽ ആവശ്യമായ അന്വേഷണം നടത്താൻ ഡിറ്റക്ടീവുകളെയും നിയോഗിച്ചു.
#Expatriate #foundhanging #inside #shop #worked