നമസ്കാരത്തിനിടെ ഹൃദയാഘാതം; പയ്യന്നൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു

നമസ്കാരത്തിനിടെ ഹൃദയാഘാതം; പയ്യന്നൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു
Apr 13, 2025 04:56 PM | By Susmitha Surendran

ദുബൈ : (gcc.truevisionnews.com) നമസ്കാരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന്​ പയ്യന്നൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു. പയ്യന്നൂർ പെടേന സ്വദേശിയായ ശാഹുൽ ഹമീദാ(50)ണ്​ മരിച്ചത്​.

ദുബൈ ദേര നാസർ സ്കയറിലെ ഇസ്റ്റിഗ പള്ളിയിൽ ശനിയാഴ്ച ദുഹർ നമസ്കാരം നിർവഹിക്കുമ്പോഴാണ്​ ഹൃദയാഘാതം സംഭവിച്ചത്​. നാസർ സ്ക്വയറിൽ കഫ്റ്റീരിയ നടത്തിവരികയായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചുവരികയാണ്.

ഞായറാഴ്ച വൈകീട്ട് 3.30ന്​ സോനാപ്പൂർ എംബാമിങ് സെന്ററിൽ മയ്യത്ത് നിസ്‌കാരം നടക്കുമെന്നും തുടർന്ന് രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

#Payyannur #native #dies #Dubai #after #suffering #heart #attack #during #prayers

Next TV

Related Stories
അൽ ബർഷയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം

May 14, 2025 02:36 PM

അൽ ബർഷയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം

അൽ ബർഷയിലെ കെട്ടിടത്തിൽ...

Read More >>
ഹൃ​ദ​യാ​ഘാതം, പ്രവാസി മലയാളി റാ​സ​ല്‍ഖൈ​മ​യി​ല്‍ അന്തരിച്ചു

May 14, 2025 12:03 PM

ഹൃ​ദ​യാ​ഘാതം, പ്രവാസി മലയാളി റാ​സ​ല്‍ഖൈ​മ​യി​ല്‍ അന്തരിച്ചു

മ​ല​പ്പു​റം സ്വ​ദേ​ശി റാ​സ​ല്‍ഖൈ​മ​യി​ല്‍...

Read More >>
Top Stories










News Roundup