അബൂദബി: (gcc.truevisionnews.com) ഭക്ഷ്യസുരക്ഷ നിയമലംഘനങ്ങള്‍ നടത്തുന്ന എമിറേറ്റിലെ സ്ഥാപനങ്ങള്‍ക്കെതിരായ അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ (അഡാഫ്സ) നടപടി തുടരുന്നു. പരിശോധനയില്‍ നിയമലംഘനം വ്യക്തമായ അബൂദബിയിലെ അഞ്ച് റസ്റ്റാറന്റുകളും ഒരു സൂപ്പര്‍മാര്‍ക്കറ്റും പൂട്ടിച്ചതായി അഡാഫ്സ അധികൃതര്‍ ചൊവ്വാഴ്ച അറിയിച്ചു.
പാക് രവി റസ്റ്റാറന്റ്, ലാഹോര്‍ ഗാര്ഡന് ഗ്രില്‍ റസ്റ്റാറന്റ് ആന്‍ഡ് കഫത്തീരിയ, കറാക് ഫ്യൂച്ചര്‍ കഫത്തീരിയ, റിച്ച് ആന്‍ഡ് ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റ്, സാള്‍ട്ടി ദേശി ദര്‍ബാര്‍ റസ്റ്റാറന്റ്, അല്‍ മഖം കോര്‍ണര്‍ റസ്റ്റാറന്റ് എന്നിവയാണ് പൂട്ടിച്ചത്. നിയമലംഘനങ്ങള്‍ തിരുത്തി ഇക്കാര്യം അഡാഫ്സ അധികൃതരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ഈ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് അനുമതി നല്‍കുകയുള്ളൂ.
കഴിഞ്ഞ ദിവസങ്ങളിലും നിരവധി സ്ഥാപനങ്ങള്‍ക്കെതിരേ അഡാഫ്സ നടപടി സ്വീകരിച്ചിരുന്നു. തിങ്കളാഴ്ച ഹംദാന്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റിലെ രുപാഷി ബംഗ്ല റസ്റ്റാറന്റ് എല്‍.എല്‍.സിയും അഡാഫ്സ അടച്ചുപൂട്ടിച്ചിരുന്നു. പൊതുജനാരോഗ്യത്തിന് അപകടമുയര്‍ത്തുന്ന തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ബംഗാളി ഭക്ഷണം തയാറാക്കി നല്കി വന്നിരുന്ന സ്ഥാപനം പൂട്ടിച്ചത്.
Food safety violations Five hotels and supermarket closed Abu Dhabi