ഭക്ഷ്യവിഷബാധ; സൗദിയിൽ കണ്ണൂർ സ്വദേശിയായ മൂന്ന് വയസ്സുകാരൻ മരിച്ചു

ഭക്ഷ്യവിഷബാധ; സൗദിയിൽ കണ്ണൂർ സ്വദേശിയായ  മൂന്ന് വയസ്സുകാരൻ മരിച്ചു
Apr 13, 2025 10:16 PM | By Susmitha Surendran

സൗദി: (gcc.truevisionnews.com) സൗദിയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് വയസ്സുകാരൻ മരിച്ചു . ഇരിട്ടി വള്ളിത്തോടിലെ ആമ്പിലോത്ത് ഷംസുദ്ധീൻ്റെയും മുഹ്സിറയുടെയും മകൻ മുഹമ്മദ് ആദം (3) മരിച്ചത് .

കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ മദീനയിൽ നിന്ന് മടങ്ങുന്നതിനിടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് മക്കളായ മുഹമ്മദ് അബ്ദാൻ (6), മുഹമ്മദ് ആദം (3) എന്നിവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതെന്ന് ബന്ധുക്കൾ അറിയിച്ചു.

ഉടൻ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇളയ കുട്ടിയായ മുഹമ്മദ് ആദം ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു . സൗദിയിൽ രണ്ട് വർഷത്തോളമായി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഷംസുദ്ധീൻ അവധിക്ക് നാട്ടിലെത്തിയ ശേഷം 2 മാസം മുമ്പാണ് സ്വകാര്യ ഏജൻസിക്കു കീഴിൽ ഉംറ നിർവ്വഹിക്കുന്നതിനായി സന്ദർശക വിസയിൽ കുടുംബത്തോടൊപ്പം സൗദിയിലെത്തിയത്.

ഇവിടെ ഉംറ നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് മകൻ മരിച്ചത്. കുട്ടിയുടെ മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായും ബന്ധുക്കൾ അറിയിച്ചു

#Three #year #old #dies #food #poisoning #SaudiArabia

Next TV

Related Stories
സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച്‌ അപകടം, കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

Apr 16, 2025 12:07 PM

സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച്‌ അപകടം, കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

മൃതദേഹം അൽഗാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്നു....

Read More >>
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതം; ദമാമിൽ പ്രവാസി മലയാളി മരിച്ചു

Apr 16, 2025 12:02 PM

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഹൃദയാഘാതം; ദമാമിൽ പ്രവാസി മലയാളി മരിച്ചു

ദുബായിലും, ഒമാനിലും ജോലി ചെയ്തിരുന്ന അബ്ദുൽ സമദ് രണ്ടു വർഷം മുൻപാണ് സൗദിയിൽ...

Read More >>
ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്; ജനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം

Apr 16, 2025 11:26 AM

ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്; ജനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശം

കാലാവസ്ഥാ മാറ്റം സംബന്ധിച്ച് ഖത്തർ കാലാവസ്ഥാ വിഭാഗം നൽകിയ മുന്നറിയിപ്പിനു പിന്നാലെയാണ് ചൊവ്വാഴ്ച പുലർച്ചെയോടെ പൊടിക്കാറ്റ്...

Read More >>
കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പ്; പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത്

Apr 16, 2025 09:41 AM

കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പ്; പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത്

നിയമലംഘകർ പൂർണ്ണമായ നിയമനടപടികൾക്ക് വിധേയരാകുന്നുവെന്ന് ഈ നടപടി ഉറപ്പാക്കുന്നു....

Read More >>
കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു

Apr 15, 2025 08:15 PM

കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു

അബൂദബി-കണ്ണൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി മഷ്ഹൂദ് നീർച്ചാലിന്‍റെ ജ്യേഷ്ഠ...

Read More >>
മലയാളി സ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു

Apr 15, 2025 05:15 PM

മലയാളി സ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു

ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈത്ത് സഭാംഗമാണ്, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ...

Read More >>
Top Stories