ബുറൈദ: (gcc.truevisionnews.com) ബുറൈദക്ക് സമീപം അൽഗാത് - മിദ്നബ് റോഡിൽ നടന്ന വാഹന അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി റയിസ്(32) ആണ് മരിച്ചത്.
ബുറൈദയിൽ നിന്നും നൂറുകിലോമീറ്റർ അകലെയാണ് അപകടം നടന്ന മിദനബ്. വാഹനത്തിൽ ഒപ്പമുണ്ടായ ഭാര്യ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
മൃതദേഹം അൽഗാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്നു. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്.
#car #minitruck #collided #SaudiArabia #resulting #tragicdeath #youngman #Kozhikode