---
title: "വേശ്യാവൃത്തി, സ്ത്രീകളുൾപ്പടെ നാല് പ്രവാസികൾ സൗദി അറേബ്യയിൽ അറസ്റ്റിൽ"
english_title: "#Four #expatriates #including #women #arrested #SaudiArabia #prostitution"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/283955/four-expatriates-including-women-arrested-saudiarabia-prostitution"
published_at: "2025-04-17T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68009df704cab_sss.jpg"
keywords: []
---

# വേശ്യാവൃത്തി, സ്ത്രീകളുൾപ്പടെ നാല് പ്രവാസികൾ സൗദി അറേബ്യയിൽ അറസ്റ്റിൽ

> **Lead Summary:** **തബൂക്ക്: [** സൗദി അറേബ്യയിൽ വേശ്യാവൃത്തി നടത്തിയതിന് രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പ്രവാസികൾ അറസ്റ്റിൽ. വടക്കൻ തബൂക്ക് മേഖലയിലെ ദുബ ​ഗവർണറേറ്റിലാണ് സംഭവം.

## Article Content

**തബൂക്ക്: [** സൗദി അറേബ്യയിൽ വേശ്യാവൃത്തി നടത്തിയതിന് രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പ്രവാസികൾ അറസ്റ്റിൽ. വടക്കൻ തബൂക്ക് മേഖലയിലെ ദുബ ​ഗവർണറേറ്റിലാണ് സംഭവം.

ഇവിടെയുള്ള ഒരു അപ്പാർട്ട്മെന്റിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. തബൂക്ക് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റു ചെയ്യാൻ കഴിഞ്ഞത്.

പൊതു സുരക്ഷ വിഭാ​ഗവുമായും മനുഷ്യക്കടത്ത് വിരുദ്ധ വിഭാ​ഗവുമായും സഹകരിച്ചാണ് തബൂക്ക് പോലീസ് റെയ്ഡുകൾ നടത്തിയത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.

കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാ​ഗമായി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/283955/four-expatriates-including-women-arrested-saudiarabia-prostitution)