റിയാദ്: (gcc.truevisionnews.com) പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിലെ താമസ സ്ഥലത്ത് അന്തരിച്ചു. കണ്ണൂർ, കുറ്റൂർ, നെല്ലിയാട് സ്വദേശി പുതിയേടത്ത് വീട്ടിൽ, അജിത് കുമാർ(43) ആണ് മരിച്ചത്.
താമസസ്ഥലത്ത് വച്ച് നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ആറര വർഷത്തിലേറെയായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തമ്പാൻ, പരേതയായ രുഗ്മിണി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ. വിജിന
റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നസീർ കണ്ണീരി, ജാഫർ വീമ്പൂർ, അനസ് പെരുവള്ളൂർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
#Heartattack #Kannur #native #passesaway #Riyadh