ഖത്തറിൽ അപകടകാരിയായ വളർത്തു മൃഗങ്ങളുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണം; നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

ഖത്തറിൽ അപകടകാരിയായ വളർത്തു മൃഗങ്ങളുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണം; നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്
Apr 17, 2025 04:11 PM | By VIPIN P V

(gcc.truevisionnews.com) അപകടകാരികളായി തരംതിരിച്ചിരിക്കുന്ന ജീവികളെയും ജീവിവർഗങ്ങളെയും കൈവശം വച്ചിരിക്കുന്ന എല്ലാ വ്യക്തികളും രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. ഏപ്രിൽ 22ന് മുമ്പായി വെബ്‌സൈറ്റ് വഴിയോ നിയുക്ത ഇമെയിൽ വഴിയോ അവയെ രജിസ്റ്റർ ചെയ്യണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.

പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ലൈസൻസില്ലാതെ ഇത്തരം ജീവിവർഗങ്ങളെ കൈവശം വയ്ക്കുന്നത് 2019 ലെ നിയമം (10) ന്റെ വ്യക്തമായ ലംഘനമാണെന്നും മൂന്ന് വർഷം വരെ തടവോ 100,000 ഖത്തർ റിയാൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

നിയമലംഘനം മൂലം ഒരു വ്യക്തിയുടെ മരണത്തിനോ സ്ഥിരമായ അംഗവൈകല്യത്തിനോ കാരണമായാൽ 25 വർഷം വരെ കഠിന തടവും നിയമം വ്യവസ്ഥ ചെയ്യുന്നു. അപകടകാരികളായ ജീവികളെയും ജീവിവർഗങ്ങളെയും പട്ടികപ്പെടുത്തുന്നതിനുള്ള സമഗ്രമായ സർവേ, ദേശീയ നിയമനിർമ്മാണത്തിന്റെയും അന്താരാഷ്ട്ര കരാറുകൾ പ്രകാരമുള്ള ഖത്തറിന്റെ ഉത്തരവാദിത്തങ്ങൾ നടപ്പിലാക്കുന്നതിന്റെയും ഭാഗമാണെന്ന് മന്ത്രാലയത്തിലെ വന്യജീവി വകുപ്പ് മേധാവി ഡോ. ഡാഫി നാസർ ഹൈദാൻ പറഞ്ഞു.

കടുവകൾ, സിംഹങ്ങൾ, റോട്ട്‌വീലറുകൾ, ഡോബർമാൻസ് പോലുള്ള ചില നായ ഇനങ്ങൾ, ബാബൂണുകൾ, കുരങ്ങുകൾ, പ്രൈമേറ്റുകൾ തുടങ്ങി 48 ഇനം ജീവികളാണ് അപകടകാരിയായ ജീവികളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

#dangerous #pets #Qatar #register #immediately #warning #severe #punishment #violatinglaw

Next TV

Related Stories
 യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം

Apr 19, 2025 12:03 PM

യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം

എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർ ഉടൻ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്....

Read More >>
മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

Apr 19, 2025 11:11 AM

മലയാളി ബാലിക ജിദ്ദയിൽ അന്തരിച്ചു

പൊലീസിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുമുള്ള രേഖകൾ ശരിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൊല്ലം പ്രവാസി...

Read More >>
പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

Apr 18, 2025 07:56 PM

പ്രതിഷേധം ശക്തം; വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കുവൈത്തിലെ പള്ളികൾക്ക് അയച്ച സർക്കുലർ റദ്ദാക്കി

വിശ്വാസികളുടെ സൗകര്യത്തെയും അനുഷ്ഠാനങ്ങളുടെ നിർവഹണത്തെയും ഇത് ബാധിക്കുന്നതിലുള്ള അതൃപ്തിയും ഭരണകൂടത്തിന്റെ ഏകപക്ഷീയമായ...

Read More >>
ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

Apr 18, 2025 07:48 PM

ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ്...

Read More >>
ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

Apr 18, 2025 07:43 PM

ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി

ഒ​മാന്‍റെ ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബദ്ധതയും വ​ന്യ ജീ​വി മേ​ഖ​ല​യി​ലു​ള്ള ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​ന്റെ...

Read More >>
  സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

Apr 18, 2025 04:50 PM

സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്...

Read More >>
Top Stories