---
title: "ജിസാനിൽ മരിച്ച പ്രവാസിയുടെ  മൃതദേഹം നാട്ടിലേക്കയച്ചു"
english_title: "Body expatriate who died Jizan sent home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/294574/body-expatriate-who-died-jizan-sent-home"
published_at: "2025-06-06T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842410d52ff1_dead.jpg"
keywords: []
---

# ജിസാനിൽ മരിച്ച പ്രവാസിയുടെ  മൃതദേഹം നാട്ടിലേക്കയച്ചു

> **Lead Summary:** **ജിസാൻ: **ജിസാനിൽ മരിച്ച കന്യാകുമാരി സ്വദേശി ജസ്​റ്റിൻ സൂസെ അന്തോണിയുടെ മൃതദേഹം സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിക്കാനുള്ള വഴിയൊരുങ്ങി. കഴിഞ്ഞ മാസം 11-നാണ് ജസ്​റ്റിൻ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. ജിസാൻ ഫിഷിങ്​ ഹാർബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു.

## Article Content

**ജിസാൻ: **ജിസാനിൽ മരിച്ച കന്യാകുമാരി സ്വദേശി ജസ്​റ്റിൻ സൂസെ അന്തോണിയുടെ മൃതദേഹം സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിക്കാനുള്ള വഴിയൊരുങ്ങി. കഴിഞ്ഞ മാസം 11-നാണ് ജസ്​റ്റിൻ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. ജിസാൻ ഫിഷിങ്​ ഹാർബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു.

ഫ്ലാറ്റിൽ വെച്ച് രാത്രി നെഞ്ചുവേദനയെ തുടർന്ന് ജസ്​റ്റിനെ സഹപ്രവർത്തകർ ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് ജിസാൻ സിറ്റി സൗത്ത് പൊലീസി​െൻറ നിർദേശപ്രകാരം ജിസാൻ പബ്ലിക് പ്രോസിക്യൂഷ​െൻറ അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് പൊലീസിൻറെ അന്തിമ റിപ്പോർട്ട് ലഭിച്ചത്. മൃതദേഹത്തി​െൻറ രാസപരിശോധനയും ഫോറൻസിക് പരിശോധനയും പൂർത്തിയാക്കേണ്ടി വന്നതിനാലാണ് മൃതദേഹം നാട്ടിലയക്കാൻ കാലതാമസം നേരിട്ടത്.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തി​െൻറ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്.ജസ്​റ്റി​െൻറ സ്പോൺസർ അവാജി ഹുസൈൻ ഹക്കമിയുമായി ബന്ധപ്പെട്ട് ‘ജല’യുടെ കേന്ദ്രകമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, ഗഫൂർ പൊന്നാനി, യൂനിറ്റ് ഭാരവാഹികളായ ജമാൽ കടലുണ്ടി, സമീർ പരപ്പനങ്ങാടി എന്നിവരാണ് മൃതദേഹം നാട്ടിലയക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയത്.

നിയമനടപടികൾ പൂർത്തിയാക്കാൻ ജസ്​റ്റി​െൻറ സഹപ്രവർത്തകനും ബന്ധുവുമായ മൊയ്‌സൺ പിള്ളക്ക് ബന്ധുക്കൾ മുക്ത്യാർപത്രം നൽകിയിരുന്നു. ‘ജല’ പ്രവർത്തകരുടെ സഹകരണത്തോടെ സൗദി എയർലൈൻസ് വിമാനത്തിൽ ജിസാനിൽനിന്ന് റിയാദ് വഴി കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി ശനിയാഴ്‌ച രാവിലെ സംസ്‌കരിക്കും.

ജസ്‌റ്റി​െൻറ ബന്ധുക്കളും സഹപ്രവർത്തകരുമായ മൊയ്‌സൺ പിള്ളയും ഹരിദാസനും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. രണ്ടര മാസം മുമ്പ് മാത്രമാണ് ജസ്​റ്റിൻ നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. സൂസെ അന്തോണിയുടെയും മരിയ പുഷ്പയുടെയും മകനാണ്. ഭാര്യ: മേരി, മക്കൾ: ജോൺ വർഷൻ, ജേഷ്‌മ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/294574/body-expatriate-who-died-jizan-sent-home)