മസ്കറ്റ്: (gcc.truevisionnews.com) ഒമാനില്‍ ആദ്യമായി ഉഗ്രവിഷമുള്ള കരിമൂര്‍ഖനെ കണ്ടെത്തി. രാജ്യത്ത് ആദ്യമായാണ് കരിമൂര്‍ഖനെ കണ്ടെത്തുന്നത്.
ദോഫാര്‍ ഗവര്‍ണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി ആദ്യമായി ഈ വിഭാഗത്തില്‍പ്പെട്ട പാമ്പിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. സ്പെയിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവലൂഷണറി ബയോളജിയും നിസ്വ യൂണിവേഴ്സിറ്റിയും സഹകരിച്ചാണ് ഈ മേഖലയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയത്.
വാട്ടറിനേഷിയ ഏജിപ്തിയ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മരൂഭൂമി കരിമൂർഖനെ കണ്ടെത്തിയതോടെ ഒമാനിൽ കണ്ടുവരുന്ന പാമ്പുകളുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് 22 ആയി ഉയർന്നിട്ടുണ്ട്.
ഒമാന്റെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയും വന്യ ജീവി മേഖലയിലുള്ള ശാസ്ത്രീയ ഗവേഷണത്തിന്റെ വിജയവുമാണ് ഇതിനെ കണക്കാക്കുന്നത്.
കരിമൂര്ഖന് അല്ലെങ്കില്‍ കറുത്ത മരുഭൂമി മൂര്‍ഖന്‍ എന്നിങ്ങനെ അറിയപ്പെടുന്ന ഈ ഇനം പാമ്പുകള്‍ ഉഗ്രവിഷമുള്ളവയും മിഡില്‍ ഈസ്റ്റില്‍ വ്യാപകമായി കാണപ്പെടുന്നവയുമാണ്. അന്താരാഷ്ട്ര ജേർണലായ ‘സൂടാക്സ’ യുടെ ഏപ്രിൽ ലക്കത്തിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
#First #highly #venomous #blackrhinocerossnake #Oman