അബുദാബി : (gcc.truevisionnews.com) ആലപ്പുഴ ചേർത്തല കടക്കരപ്പള്ളി സ്വദേശി ജിൻവാ നിവാസിൽ ജി.വി.വിഷ്ണുദത്തിനെ (35) അബുദാബിയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
ഈ മാസം 12 മുതൽ വിഷ്ണുദത്തിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമാകാതിരുന്നതിനെ തുടർന്ന് സിംഗപ്പൂരിലുള്ള മാതാപിതാക്കളും സഹോദരിയും അബുദാബി കെഎംസിസിയുടെ സഹായം തേടുകയായിരുന്നു
ഇതേ തുടർന്ന് അബുദാബി പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് നേവി ഗേറ്റിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. അബുദാബിയിൽ ബ്ലുഫിൻ മറൈൻ സർവീസ് കമ്പനി പാർട്ണർ ആയിരുന്നു.
വാസുദേവന്റെയും ജയമ്മയുടെയും മകനായ വിഷ്ണുദത്ത് അവിവാഹിതനാണ്. സഹോദരി: ജിൻവ മോൾ. സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ.
#Malayali #youth #found #dead #residence #AbuDhabi