കുവൈത്തിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

കുവൈത്തിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ടു പേർ മരിച്ചു
Apr 25, 2025 07:44 AM | By Susmitha Surendran

കുവൈത്ത് സിറ്റി : (gcc.truevisionnews.com) കുവൈത്തിലെ അബ്ദലി പ്രദേശത്ത് ഇന്നലെ വൈകുന്നേരം നടന്ന വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടു ഇന്ത്യക്കാർ മരിച്ചു. രണ്ടു പേരെ പരുക്കുകളോടെ ജഹ്‌റ, സബാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ അനുരാജൻ മണ്ണുങ്കൽ സദാശിവൻ നായർ (51) ആണ് മരിച്ച മലയാളി. മറ്റൊരാൾ ഗോവൻ സ്വദേശിയാണ്. സെയ്യദ് ഹമീദ് ബഹ്ബഹാനി (എസ്എച്ച്ബിസി) കമ്പനിയിലെ ജീവനക്കാരാണ് ഇവർ.

അബ്ദലിയിലെ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് ഇവർ സഞ്ചരിച്ചിരുന്ന പിക്ക്അപ്പ് വണ്ടിയിൽ യൂ ടേൺ എടുത്തുവന്ന ടാങ്കർ ലോറി ഇടിച്ചാണ് അപകടം.

സംഭവസ്ഥലത്ത് വച്ചുതന്നെ ഇരുവർക്കും ജീവൻ നഷ്ടമായി. എയർ ആംബുലൻസ് എത്തിയാണ് വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ ഡ്രൈവർ രജയെ ജഹ്‌റ ആശുപത്രിയിലേക്കും, ബിനുവിനെ സബാ സർജിക്കൽ യൂണിറ്റിലേക്കും മാറ്റിയത്. ഇവരിൽ രാജ അപകടനില തരണം ചെയ്തിട്ടുണ്ട്.

എസ്എച്ച്ബിസിയിലെ സേഫ്റ്റി ട്രെയിനർ ആയിരുന്നു അനുരാജൻ. സേവാദർശൻ സജീവ പ്രവർത്തകനായ ഇദ്ദേഹം അബ്ബാസിയായിൽ കരാട്ടെ, കുങ്ഫു പരിശീലനം നൽകിയിരുന്നു. ഭാര്യ നിഷ കുവൈത്തിലുണ്ട്. മക്കൾ: പാർത്ഥസാരഥി, ശിവഗംഗ, ആദിത്യൻ

#Two #people #including #Malayali #died #accident #Kuwait

Next TV

Related Stories
ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

Apr 25, 2025 12:22 PM

ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടെയും...

Read More >>
നോവായി ആസിയ, രക്ഷാപ്രവർത്തനമെല്ലാം വിഫലം; തുള്ളിച്ചാടി നടക്കാൻ ഇനി ആ നാലു വയസ്സുകാരിയില്ല

Apr 25, 2025 12:17 PM

നോവായി ആസിയ, രക്ഷാപ്രവർത്തനമെല്ലാം വിഫലം; തുള്ളിച്ചാടി നടക്കാൻ ഇനി ആ നാലു വയസ്സുകാരിയില്ല

ദുരന്തത്തിന്റെ വെളിച്ചത്തിൽ, എല്ലാ രക്ഷിതാക്കളോടും ബന്ധപ്പെട്ടവരോടും എല്ലാ തരത്തിലും അതീവ ജാഗ്രത പുലർത്താനും എല്ലാ സുരക്ഷാ മുൻകരുതലുകളും...

Read More >>
പ​ഹ​ൽ​ഗാം ഭീകരാക്രമണം; സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം

Apr 25, 2025 12:11 PM

പ​ഹ​ൽ​ഗാം ഭീകരാക്രമണം; സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം

തീ​വ്ര​വാ​ദി​ക്ക് വി​ശ്വാ​സം, മ​തം എ​ന്നി​ല്ല. ഒ​രു മ​ത​വും അ​ക്ര​മ​ത്തെ​യും ഹിം​സ​യേ​യും പി​ന്തു​ണ​ക്കു​ക​യോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ...

Read More >>
കോഴിക്കോട് സ്വദേശി സൗദിയിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

Apr 25, 2025 10:16 AM

കോഴിക്കോട് സ്വദേശി സൗദിയിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

പരേതനായ മൊയ്‌തീൻ വീട്ടിൽ അബ്ദുള്ള കോയയുടെയും, പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം...

Read More >>
കോഴിക്കോട് കക്കട്ടിൽ സ്വദേശി ഖത്തറിൽ മരിച്ചു

Apr 25, 2025 07:56 AM

കോഴിക്കോട് കക്കട്ടിൽ സ്വദേശി ഖത്തറിൽ മരിച്ചു

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ...

Read More >>
പുതിയ ഗതാഗത നിയമംപ്രാബല്യത്തിൽ; കുവൈത്തിൽ ആദ്യ ദിനം നിയമലംഘനങ്ങളിൽ 71% കുറവ്

Apr 24, 2025 10:21 PM

പുതിയ ഗതാഗത നിയമംപ്രാബല്യത്തിൽ; കുവൈത്തിൽ ആദ്യ ദിനം നിയമലംഘനങ്ങളിൽ 71% കുറവ്

പുതിയ നിയമം അനുസരിച്ച് കടുത്ത ലംഘനങ്ങൾക്ക് കനത്ത പിഴയും ജയിൽവാസവും ഉണ്ടാകും....

Read More >>
Top Stories










News Roundup