(gcc.truevisionnews.com) കുവൈത്തിൽ വേനൽക്കാലത്തിനു തുടക്കമായതോടെ, വൈദ്യുതി നിയന്ത്രണത്തിന് അധികൃതർ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി, എല്ലാ പള്ളികളിലേയും പ്രാർത്ഥന സമയം വെട്ടിക്കുറച്ചതായി മത കാര്യ മന്ത്രാലയം അറിയിച്ചു.
ബാങ്കിനും നമസ്കാരം തുടങ്ങുന്നതിനുമിടയിലുള്ള പരമാവധി സമയം 10 മിനിറ്റാക്കിയാണ് അധികൃതർ കുറച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സർക്കാർ നിർദേശം പള്ളികളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അൽ ഉതൈബി എല്ലാ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും നൽകുകയും ചെയ്തു.
രാജ്യത്ത് വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വർധനവും പല വൈദ്യുതോൽപ്പാദന സ്റ്റേഷനുകളിലും നടന്നുവരുന്ന അറ്റക്കുറ്റപ്പണികളും കണക്കിലെടുത്താണ് ഈ നടപടി. ഊർജ സംരക്ഷണത്തിന് കൂട്ടായ ശ്രമങ്ങളുണ്ടാകണെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം നിർദേശിച്ചു.
രാജ്യത്തെ ഊർജ സംരക്ഷണത്തിന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയവുമായി പൂർണമായും സഹകരിക്കുമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഊർജ വിഭവങ്ങൾ സംരക്ഷിക്കാൻ രാജ്യത്തെ എല്ലാ മേഖലകളിലും നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്
Authorities made arrangements electricity regulation Kuwait