ദമാം : (gcc.truevisionnews.com) കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ദമാം റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മുൻപ് വേനൽ അവധിക്കാലത്ത് 40,000 രൂപയ്ക്ക് മുകളിൽ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 15,000 രൂപയ്ക്ക് അടുത്തായി കുറഞ്ഞു.
ആഴ്ചയിൽ 3 ദിവസം ബുധൻ, വ്യാഴം, ശനി ആണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ–ദമാം സർവീസ്. കണ്ണൂരിൽനിന്ന് ഇൻഡിഗോ കൂടി ദമാമിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ നിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ട്.
ജൂൺ 16 മുതലാണ് ഇൻഡിഗോയുടെ ദമാം സർവീസ്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഇൻഡിഗോയുടെ ദമാം സർവീസ്. ഇതോടെ ആഴ്ചയിൽ 7 ദിവസവും കണ്ണൂരിനും ദമാമിനും ഇടയിൽ സർവീസ് ഉണ്ടാകും.
Air India Express reduces ticket prices Kannur Dammam route