Apr 29, 2025 05:19 PM

മ​സ്‌​ക​ത്ത്: (gcc.truevisionnews.com) ഈ ​വ​ര്‍ഷം ഒ​മാ​ന്‍ ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച എ​ല്ലാ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ഔ​ദ്യോ​ഗി​ക പെ​ര്‍മി​റ്റ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹ​ജ്ജ് മി​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. അ​ല്ലെ​ങ്കി​ല്‍ ക​ന​ത്ത പി​ഴ ഈ​ടാ​ക്കും. സൗ​ദി അ​റേ​ബ്യ​യി​ലെ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ലൈ​സ​ന്‍സി​ങ് ആ​വ​ശ്യ​ക​ത​ക​ളും പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും ഹ​ജ്ജ് മി​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഹ​ജ്ജ് നി​ര്‍വ​ഹി​ക്കാ​ന്‍ ലൈ​സ​ന്‍സി​ല്ലാ​ത്ത ഓ​രോ തീ​ര്‍ഥാ​ട​ക​നും 1,000 റി​യാ​ല്‍ മു​ത​ല്‍ 2,000 റി​യാ​ല്‍ വ​രെ പി​ഴ ചു​മ​ത്തും. അ​ന​ധി​കൃ​ത ഹ​ജ്ജ് ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഏ​തൊ​രു വ്യ​ക്തി​ക്കോ സ്ഥാ​പ​ന​ത്തി​നോ 500 റി​യാ​ല്‍ മു​ത​ല്‍ 1,000 റി​യാ​ല്‍ വ​രെ പി​ഴ ചു​മ​ത്തും.

ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി​യു​ള്ള വി​ശ്വ​സ​നീ​യ​മാ​യ ഉ​റ​വി​ട​ങ്ങ​ളി​ല്‍നി​ന്ന് മാ​ത്ര​മേ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​വൂ എ​ന്നും ഒ​മാ​ന്‍ ഹ​ജ്ജ് മി​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. എ​ല്ലാ തീ​ര്‍ഥാ​ട​ക​രും പോ​കു​ന്ന​ത് ഹ​ജ്ജ് കാ​ര്യ ഓ​ഫീ​സ് വ​ഴി ആ​യി​രി​ക്ക​ണം.

ജി​ദ്ദ​യി​ലെ കി​ങ് അ​ബ്ദു​ല്‍ അ​സീ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, മ​ദീ​ന​യി​ലെ പ്രി​ന്‍സ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദു​റ​ഹ്മാ​ന്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എ​ന്നി​വ വ​ഴി​യാ​യി​രി​ക്കും വി​മാ​ന​മാ​ര്‍ഗ​മു​ള്ള തീ​ര്‍ത്ഥാ​ട​ക​രു​ടെ വ​ര​വും പോ​ക്കും.

ക​ര​മാ​ര്‍ഗ​മു​ള്ള വ​ര​വും പോ​ക്കും റു​ബു​ഉ​ല്‍ ഖാ​ലി, ബ​ത്ത അ​തി​ര്‍ത്തി​ക​ല്‍ വ​ഴി​യാ​യി​രി​ക്കു​മെ​ന്നും സൗ​ദി​യു​മാ​യു​ള്ള ക​രാ​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. യാ​ത്രാ ആ​വ​ശ്യ​ക​ത​ക​ളും സ​മ​യ​ക്ര​മ​ങ്ങ​ളും പാ​ലി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ‘​നു​സു​ക്’ പ്ലാ​റ്റ്‌​ഫോ​മി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന എ​ല്ലാ നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തു​ണ്ട്.

All citizens residents must secure official permits Hajj Mission

Next TV

Top Stories










News Roundup