മസ്കത്ത്: (gcc.truevisionnews.com) വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഖാബൂറ ബീച്ചിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസമാണ് ദാരുണസംഭവം അരങ്ങേറിയത്. പത്തും ഏഴും വയസ്സുള്ള സഹോദരങ്ങളാണ് മുങ്ങിമരിച്ചത്.
കോസ്റ്റ് ഗാർഡ് പൊലീസും പൗരന്മാരും ചേർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിൽ ഒമാനി സമൂഹം ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.
Two children drown Khaboora Beach