ഹഫർ അൽ ബാത്ത് : (gcc.truevisionnews.com) മൂന്ന് പതിറ്റാണ്ടായി സൗദിയിൽ പ്രവാസിയായ ഇന്ത്യക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. കർണാടക, മംഗലാപുരം സ്വദേശി മാൽപ്പെ ജയകാര(67)യാണ് മരിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തേനിലെ സനയ്യയിൽ 35 വർഷത്തിലേറെയായി ചെറുകിടകച്ചവട സ്ഥാപനം നടത്തി വരികയായിരുന്നു.
ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്ത്, ബജനന്ദ് ഷെട്ടി എന്നിവർ ചേർന്ന് നിയമ നടപടികൾ പൂർത്തിയാക്കി. സൗദിയിൽ നിന്നും മംഗലാപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
Expatriate dies heart attack Saudi Arabia