റിയാദ്: (gcc.truevisionnews.com) ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് കടന്നാൽ 20,000 റിയാൽ പിഴ ചുമത്തുെമന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ‘അനുമതി പത്രമില്ലാതെ ഹജ്ജ് പാടില്ല’ എന്ന കാമ്പയിെൻറ ഭാഗമായാണ് നടപടി. അനുമതി പത്രമില്ലാതെ ഹജ്ജ് നിർവഹിക്കുകയോ മക്കയിലേക്ക് കടക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും പിഴ കിട്ടും.
ഏത് തരം സന്ദർശന വിസകളിൽ രാജ്യത്ത് എത്തിയവരായാലും ഹജ്ജ് അനുമതിപത്രമില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നത് കുറ്റകരമാണ്. മക്ക നഗര പരിധി, നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും, നഗര ഹൃദയം, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ സ്റ്റേഷൻ, താൽക്കാലിക സുരക്ഷാ ചെക്കിങ് കേന്ദ്രങ്ങൾ, സോർട്ടിങ് കേന്ദ്രങ്ങൾ, സുരക്ഷാ ചെക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എവിടെവെച്ച് കണ്ടാലും അറസ്റ്റ് ചെയ്യപ്പെടും. ഹജ്ജിനായി നുഴഞ്ഞുകയറുന്നവർ വിദേശികളാണെങ്കിൽ 10 വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കുമെന്നും മന്ത്രാലയം അറിയിച്ചു.
20,000 riyal fine entering Mecca illegally Hajj