ജിദ്ദ: (gcc.truevisionnews.com) സൗദിയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഹജ് കര്‍മം നിര്‍വഹിക്കാന്‍ പതിനഞ്ച് ദിവസം വേതനത്തോട് കൂടിയുള്ള അവധിക്ക് അവകാശമുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഹജ് നിര്‍വഹിച്ചിട്ടില്ലാത്ത, തൊഴിലുടമക്കു കീഴില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷത്തില്‍ കുറയാത്ത കാലയളവിൽ ജോലി ചെയ്തിട്ടുള്ള ജീവനക്കാരന് ബലി പെരുന്നാള്‍ അവധി ഉള്‍പ്പെടെ പത്ത് ദിവസം മുതല്‍ പരമാവധി പതിനഞ്ചു ദിവസം വരെ ഹജ് അവധിക്ക് അവകാശമുണ്ട്.
സ്ഥാപനത്തിന്റെ ജോലിയെ ബാധിക്കാത്ത തരത്തിൽ അവധി ക്രമീകരിക്കാൻ സ്ഥാപന ഉടമക്ക് അവകാശമുണ്ട്. ഓരോ വർഷവും എത്ര ജീവനക്കാർക്ക് ഹജ് അവധി അനുവദിക്കാമെന്നത് സംബന്ധിച്ച് സ്ഥാപന ഉടമക്ക് തീരുമാനിക്കാം.
ഈ വർഷത്തെ ഹജ് കർമ്മം 2025 ജൂൺ 4 നും ജൂൺ 9 നും ഇടയിലായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഹജ് കർമ്മത്തിൽ പങ്കെടുക്കാനായി തീർഥാടകർ മക്കയിൽ എത്തി തുടങ്ങി. ഇന്ത്യയിൽനിന്നുള്ള ഹാജിമാരും മക്കയിലും മദീനയിലും എത്തിയിട്ടുണ്ട്.
Saudi Arabia offers fifteen days paid leave for private sector employees perform Hajj