റിയാദ് : (gcc.truevisionnews.com) സൗദി അറേബ്യയിൽ വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതെ വാഹനമോടിക്കുന്നവരെ കാത്തിരിക്കുന്നത് പിഴ ശിക്ഷ. വാഹനമോടിക്കുമ്പോൾ വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തത് ഗതാഗത ലംഘനമാണെന്ന് ജനറൽ ട്രാഫിക് വകുപ്പ് സ്ഥിരീകരിച്ചു.
സുരക്ഷിത അകലമിടാതെ വണ്ടി ഓടിച്ചാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കും. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് റോഡിലെ അപകടങ്ങൾ ഒഴിവാക്കാൻ മതിയായ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം വകുപ്പ് എടുത്തു പറയുന്നു.
ഗതാഗത സുരക്ഷാ മേഖലയിൽ, 100,000 പേരിൽ ഗതാഗത മരണനിരക്ക് 2018-ൽ 17.6%-ൽ നിന്ന് 2024-ൽ 12.3% ആയി കുറഞ്ഞു. ഏറ്റവും പുതിയ വിഷൻ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ സുരക്ഷാ സേവനങ്ങളിലുള്ള ആത്മവിശ്വാസ സൂചിക 99.85% എന്ന ഉയർന്ന നിലയിലെത്തി.
General Traffic Department take action against drivers who do not maintain proper distance