മനാമ: (gcc.truevisionnews.com) കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ നായർ (62) ബഹ്‌റൈനിൽ വച്ചുണ്ടായ ഹൃദയാഘാതം മൂലം മരിച്ചു. സഹ്‌ല ബുക്‌വയിലെ താമസസ്ഥലത്താണ് കഴിഞ്ഞ ദിവസം രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുപത് വർഷമായി ബഹ്‌റൈനിൽ പ്രവാസിയാണ്. ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടികൾ പുരോഗമിച്ചു വരുന്നു.
Expatriate Malayali collapsing Bahrain