മനാമ: (gcc.truevisionnews.com) പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. തൃശൂർ കുന്നംകുളം ചിറ്റന്നൂർ സ്വദേശി വിജയൻ (65) ആണ് ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായത്. ജോലി സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 40 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയാണ് ഇദ്ദേഹം. ഭാര്യ അംബിക ബഹ്‌റൈനിലുണ്ട്. മൂന്ന് മക്കളാണ്.
Expatriate Malayali dies Bahrain