May 5, 2025 07:58 PM

അൽ ഖസിം : (gcc.truevisionnews.com) സൗദിയിൽ പൊടിക്കാറ്റ്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ഒരു പട്ടണത്തിൽ ഉയർന്ന പൊടിക്കാറ്റിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ നിറഞ്ഞിരുന്നു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് അൽ ഖസീം ഗവർണറേറ്റിലെ അൽ റാസ് പട്ടണത്തിലായിരുന്നു ശക്തമായ പൊടിക്കാറ്റുണ്ടായത്.

ഖസിം മേഖലയിലെ അൽ റാസ് ഗവർണറേറ്റിനെ ബാധിച്ച പൊടിക്കാറ്റിന് കാരണം ആ മേഖലയ്ക്ക് മുകളിൽ രൂപപ്പെട്ട ഇടിമിന്നൽ മൂലമുണ്ടായ ഡൗൺ ഡ്രാഫ്റ്റുകളാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി സ്ഥിരീകരിച്ചു.

ഗവർണറേറ്റിൽ ശനിയാഴ്ച കണ്ട ഈ ഡൗൺ ഡ്രാഫ്റ്റുകൾ ഇടിമിന്നലിനൊപ്പം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ ഭാഗമാണെന്ന് അൽഖഹ്താനി വിശദീകരിച്ചു.ഈ കാലാവസ്ഥ വളരെ വേഗതയുള്ള കാറ്റിന് കാരണമാകുമെന്നും അത് വ്യത്യസ്ത നിരക്കുകളിൽ പൊടിയും അഴുക്കും ഉയർത്തുമെന്നും മേഖലയിലെ ഏറ്റവും ഉയർന്ന കാറ്റിന്റെ വേഗത മണിക്കൂറിൽ 38 കിലോമീറ്ററിൽ കൂടുതലാണെന്നും അദ്ദേഹം വിശദീകരിച്ചു.

പൊടിപടലങ്ങൾ നിറഞ്ഞ ഒരു വലിയ മതിൽ പോലെ തോന്നിക്കുന്ന ഒരു അപൂർവ ദൃശ്യത്തിനായിരുന്നു അൽ റാസ് സാക്ഷ്യം വഹിച്ചത്, ഈ പ്രതിഭാസത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് സമൂഹിമാധ്യമത്തിൽ ഉയർന്നത്.


Heavy dust storm followed by rain Saudi Arabia Drivers warned cautious

Next TV

Top Stories