ദോഹ: (gcc.truevisionnews.com) അറേബ്യൻ പെനിൻസുലയിൽ പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ ഖത്തറിലും വരാന്ത്യത്തിൽ പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച്ച ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർന്നേക്കും.
മെയ് 17 ശനിയാഴ്ച്ച സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും തപനില ഉയർന്ന് 38 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ഇടയിൽ എത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാറ്റ് ശക്തമാകുന്നതോടൊപ്പം കടലിലെ തിരമാലകൾ 12 അടി വരെ ഉയരും.
ശനിയാഴ്ച്ച മേഖലയിലുടനീളമുള്ള പൊടിപടലങ്ങളുടെ അളവ് ചതുരശ്ര മീറ്ററിന് 4000 മുതൽ 8000 മില്ലിഗ്രാം വരെ എത്തിയേക്കാം. എന്നിരുന്നാലും, ഖത്തറിൽ ചതുരശ്ര മീറ്ററിന് 100 മുതൽ 500 മില്ലിഗ്രാം വരെയാകാനാണ് സാധ്യത. വാരാന്ത്യത്തിൽ പകൽ സമയത്ത് കാലാവസ്ഥ ചൂടുള്ളതായിരിക്കും.
പൊടി കാരണം ദൃശ്യപരത കുറയും. വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള കാറ്റിന്റെ ശക്തി വ്യത്യാസപ്പെടുകയും ചിലപ്പോൾ നേരിയ തോതിലോ ശക്തമായോ അനുഭവപ്പെട്ടേക്കാം. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഈ സമയത്ത് ഔട്ട്ഡോർ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Dust storms likely intensify Qatar Meteorological Department warns