കുവൈത്ത് സിറ്റി: (gcc.truevisionnews.com) വരും ദിവസങ്ങളിൽ കുവൈത്തിലെ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് മുന്നറിയിപ്പ്. കൂടാതെ മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശാൻ സാധ്യതയുള്ള സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റും രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി അറിയിച്ചു.
ഇത് പൊടിക്കാറ്റിനും ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയാകാനും കാരണമാകും. ശക്തമായ കാറ്റ്, ചിലപ്പോൾ പൊടിക്കാറ്റോട് കൂടിയത് വരും ദിവസങ്ങളിലും തുടരും. താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസിന് ഇടയിൽ ഉയരാൻ സാധ്യതയുണ്ട്.
ഇത് വരും ദിവസങ്ങളിൽ അത്യുഷ്ണത്തിന് കാരണമാകും. കടൽ തിരമാലകൾ ആറ് അടിയിൽ കൂടുതലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kuwait scorching hot Temperatures could reach fifty degrees Celsius Meteorological Department warns