---
title: "ഒമാനിൽ ഇന്ധന ടാങ്കര്‍ മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്"
english_title: "Fuel tanker overturns Oman two injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/292485/fuel-tanker-overturns-oman-two-injured"
published_at: "2025-05-27T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68355f7bc888a_rr6.jpg"
keywords: []
---

# ഒമാനിൽ ഇന്ധന ടാങ്കര്‍ മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

> **Lead Summary:** **മസ്‌കത്ത്: [ **ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വ വിലായത്തില്‍ ഇന്ധന ടാങ്കര്‍ അപകടത്തില്‍പെട്ടു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇന്ധന ചോര്‍ച്ച നിയന്ത്രിക്കുകയും പ്രദേശം ശുദ്ധീകരിക്കുകയും ചെയ്തു.

## Article Content

**മസ്‌കത്ത്: [ **ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വ വിലായത്തില്‍ ഇന്ധന ടാങ്കര്‍ അപകടത്തില്‍പെട്ടു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇന്ധന ചോര്‍ച്ച നിയന്ത്രിക്കുകയും പ്രദേശം ശുദ്ധീകരിക്കുകയും ചെയ്തു.

രക്ഷാപ്രവര്‍ത്തകരുടെ പെട്ടന്നുള്ള ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/292485/fuel-tanker-overturns-oman-two-injured)