അബുദാബി : (gcc.truevisionnews.com) യുഎഇ പൊതുമേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാൾ (ഈദുൽ അദ്ഹ) അവധിദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂൺ അഞ്ചിന് ( ദുൽ ഹജ് മാസം 9) ന് തുടങ്ങുന്ന അവധി എട്ട് വരെ തുടരും. അതിനാൽ, അറഫാ ദിനവും ബലി പെരുന്നാളും ഉൾപ്പെടുത്തി നാലുദിവസത്തെ അവധി പൊതുമേഖല ജീവനക്കാർക്ക് ലഭിക്കും
യുഎഇയിൽ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ ദിവസങ്ങളിലാണ് സാധാരണനിലയിൽ അവധി. അതേസമയം, സ്വകാര്യ മേഖലയിലെ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Good news for expatriates Eid al-Adha holiday declared in UAE