നാട്ടിലേക്ക് തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ അപകടം; കണ്ണൂർ സ്വദേശി അൽകോബാറിൽ മരിച്ചു

നാട്ടിലേക്ക് തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ അപകടം;  കണ്ണൂർ സ്വദേശി അൽകോബാറിൽ  മരിച്ചു
May 28, 2025 10:24 PM | By Susmitha Surendran

അൽകോബാർ : (gcc.truevisionnews.com) പ്രവാസി മലയാളി കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ, മുണ്ടയാട് സ്വദേശി നന്ദനം വീട്ടിൽ ഉന്മേഷ് ഇടവൻ പുലിയചെറിയത്താണ് (45) മരിച്ചത്. അൽകോബാറിലെ വാട്ടർ കമ്പനിയിൽ വാച്ച്മാനായി ജോലി ചെയ്ത് വരികയായിരുന്നു. ജോലി സ്ഥലത്ത് ഉന്മേഷിനെ ടാങ്കർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.

എട്ട് മാസം മുൻപ് നാട്ടിൽ നിന്നും തൊഴിൽ തേടി സൗദിയിൽ എത്തിയ ഉന്മേഷ് ജോലിയിൽ തുടരാൻ താൽപര്യമില്ലാത്തതിനാൽ നാട്ടിലേക്ക് തിരികെ മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലോക കേരളസഭാംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു. മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കും.





Accident preparing return home Kannur native dies Al Khobar

Next TV

Related Stories
പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

Jul 19, 2025 04:43 PM

പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ്...

Read More >>
കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

Jul 19, 2025 02:58 PM

കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

കുവൈത്തിൽ ഗോഡൗണിൽ വൻ...

Read More >>
ദുബായിൽ ഇനി പാർക്കിങ് ചെലവ് ലാഭിക്കാം; പുതിയ സബ്‌സ്‌ക്രിപ്‌ഷനുകളുമായി പാർക്കിൻ

Jul 17, 2025 07:46 PM

ദുബായിൽ ഇനി പാർക്കിങ് ചെലവ് ലാഭിക്കാം; പുതിയ സബ്‌സ്‌ക്രിപ്‌ഷനുകളുമായി പാർക്കിൻ

ദുബായിൽ പ്രതിമാസ പാർക്കിങ് സബ്‌സ്‌ക്രിപ്‌ഷനുകൾ പ്രഖ്യാപിച്ച് പാർക്കിൻ കമ്പനി....

Read More >>
Top Stories










News Roundup






//Truevisionall