---
title: "ഹൃദയാഘാതം; പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു"
english_title: "Heart attack Expatriate Malayali dies Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293031/heart-attack-expatriate-malayali-dies-dammam"
published_at: "2025-05-29T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683890e21f83c_hgfh6.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി ദമാമിൽ അന്തരിച്ചു

> **Lead Summary:** **ദമാം : [** പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമാമിൽ അന്തരിച്ചു. എറണാകുളം, പാലാരിവട്ടം സ്വദേശി പല്ലിശ്ശേരി റോഡ്, ചക്കാലക്കൽ, വയോള, സൂസി ഫ്രാൻസിസ് ചക്കാലക്കൽ ആണ് മരിച്ചത്. രോഗബാധിതയായി ദമാം, റാക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്. ഭർത്താവ് ഫ്രാൻസിസ് ജോർജ് ദമാമിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

## Article Content

**ദമാം : [** പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമാമിൽ അന്തരിച്ചു. എറണാകുളം, പാലാരിവട്ടം സ്വദേശി പല്ലിശ്ശേരി റോഡ്, ചക്കാലക്കൽ, വയോള, സൂസി ഫ്രാൻസിസ് ചക്കാലക്കൽ ആണ് മരിച്ചത്. രോഗബാധിതയായി ദമാം, റാക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്. ഭർത്താവ് ഫ്രാൻസിസ് ജോർജ് ദമാമിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

മക്കൾ. രശ്മി റീറ്റ ഫ്രാൻസിസ്, രേഷ്മ ഫിലോമിന ഫ്രാൻസിസ്, നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി അൽകോബർ പ്രസിഡൻ്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർവിങ് ചെയർമാൻ ഹുസൈൻ ഹംസ നിലമ്പൂർ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാത്രി ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293031/heart-attack-expatriate-malayali-dies-dammam)