---
title: "ഹജ്ജ് നിർവ്വഹിക്കാനെത്തിയ മൂന്ന് മലയാളി തീർത്ഥാടകർ മരിച്ചു"
english_title: "Three Malayali pilgrims who came perform Hajj died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/298918/three-malayali-pilgrims-who-came-perform-hajj-died"
published_at: "2025-06-27T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e96f63bb66_664.jpg"
keywords: []
---

# ഹജ്ജ് നിർവ്വഹിക്കാനെത്തിയ മൂന്ന് മലയാളി തീർത്ഥാടകർ മരിച്ചു

> **Lead Summary:** **മദീന : [ **സംസ്ഥാന ഹജ് കമ്മിറ്റി വഴി ഈ വർഷത്തെ ഹജ്ജിനെത്തിയ മൂന്നു പേർ മരിച്ചു. മക്കയിൽ രണ്ടു പേരും മദീനയിൽ ഒരാളുമാണ് മരിച്ചത്. മദീനയിൽ പ്രവാചക പള്ളി എന്നറിയിപ്പടുന്ന ഹറമിൽ നമസ്കരിച്ചുകൊണ്ടിരിക്കെ മലപ്പുറം കൂട്ടിലങ്ങാടി വാഴക്കാട്ടേരി അലവിക്കുട്ടിയാണ് മരിച്ചത്. അസർ നമസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

## Article Content

**മദീന : [ **സംസ്ഥാന ഹജ് കമ്മിറ്റി വഴി ഈ വർഷത്തെ ഹജ്ജിനെത്തിയ മൂന്നു പേർ മരിച്ചു. മക്കയിൽ രണ്ടു പേരും മദീനയിൽ ഒരാളുമാണ് മരിച്ചത്. മദീനയിൽ പ്രവാചക പള്ളി എന്നറിയിപ്പടുന്ന ഹറമിൽ നമസ്കരിച്ചുകൊണ്ടിരിക്കെ മലപ്പുറം കൂട്ടിലങ്ങാടി വാഴക്കാട്ടേരി അലവിക്കുട്ടിയാണ് മരിച്ചത്. അസർ നമസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ മദീനയിലെ അൽ സലാം ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.വാഴക്കാട്ടേരി മൊയ്തീൻ കുട്ടി-കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സക്കീനക്ക് ഒപ്പമാണ് ഹജ്ജിനെത്തിയത്. സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജിനെത്തി കാസർക്കോട് സ്വദേശി മക്കയിലെ അൽ നൂർ ആശുപത്രിയിൽ മരിച്ചു.

ആലമ്പാടി സ്വദേശി സുബൈർ അബ്ദുല്ലയാണ് മരിച്ചത്. മക്കയിലെ അൽ നൂർ ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. കാസർക്കോട് ആലമ്പാടി സ്വദേശിയാണ്. പുതുശ്ശേരി മുക്ക് കല്ലമ്പലം സ്വദേശി ബുഹാരി മക്കയിലെ കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിൽ മരിച്ചു. സംസ്ഥാന ഹജ് കമ്മിറ്റി വഴിയാണ് ഇവർ ഹജ്ജിനെത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/298918/three-malayali-pilgrims-who-came-perform-hajj-died)