കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് തൊട്ടിൽപ്പാലം കുണ്ടുതോട് അൻവർ എരോത് (42) ആണ് മരിച്ചത്. മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തിൽ റെസ്റ്റോറന്‍റ് ഡെലിവറി ജീവനക്കാരനായിരുന്നു. ഭാര്യയും മക്കളും നാട്ടിലാണ്. സഹോദരൻ സജിത് കുവൈത്തിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
native of Kuttiadi, Kozhikode, died of a heart attack in Kuwait.