മസ്‌കത്ത്:(gcc.truevisionnews.com) മസ്‌കത്തില്‍ നിന്നും സലാലയിലേക്കുള്ള പാതയില്‍ ഹൈമ- തുംറൈത്ത് റോഡ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറയിപ്പ്. പൊടികാറ്റിനെ തുടര്‍ന്ന് തുറസ്സായ സ്ഥലങ്ങളിലും മരുഭൂമികളിലും പൊടിയും മണലും ഉയരാന്‍ സാധ്യതയുണ്ടെന്നും ഇതുവഴി യാത്ര ചെയ്യുന്നവര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണെമന്നും റോയല്‍ ഒമാന്‍ പൊലീസ് നിര്‍ദേശിച്ചു.
ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നതിനാല്‍ ഈ പാതയില്‍ യാത്ര ദുര്‍ഘകടമായിട്ടുണ്ട്. കാഴ്ച പരിധി ചുരുങ്ങുകയും ചെയ്തു. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം. അടുത്ത ദിവസങ്ങളില്‍ കനത്ത പൊടിക്കാറ്റ് തുടരാനിടയുണ്ട്.
Warning issued for those using the Haima-Thumraith road on the route from Muscat to Salalah