അബുദാബി:(gcc.truevisionnews.com) മുസഫയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോക്ടർ ധനലക്ഷ്മിയുടെ (54) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 11.40ന് അബുദാബിയിൽ നിന്ന് കണ്ണൂർക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിലാണ് മൃതദേഹം എത്തിച്ചത്. എംബാമിങ് നടന്ന ബനിയാസ് മോർച്ചറിയിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു.
The body of Dr. Dhanalakshmi, who was found dead at her residence in Abu Dhabi, has been brought back home.