അബുദാബി: (gcc.truevisionnews.com) സ്വന്തം കാറിനുള്ളിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അബുദാബി ക്രിമിനൽ കോടതി യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് പുറമെ പ്രതിക്ക് ഇരയുടെ വീടിന് സമീപം താമസിക്കുന്നതിൽ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 10 വയസ്സുകാരനായ കുട്ടിയുടെ ബന്ധു നൽകിയ പൊലീസ് പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
കുട്ടിയെ പ്രതിയുടെ വാഹനത്തിലേക്ക് ആകർഷിച്ച് വീടിന് സമീപമുള്ള താമസസ്ഥലത്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു.സംഭവദിവസം പ്രതിയുടെ വാഹനം സ്ഥലത്തുണ്ടായിരുന്നതായി തെളിവുകൾ സ്ഥിരീകരിച്ചു. കൂടാതെ, ഒരു സ്കൂളിന് സമീപം വാഹനം ദീർഘനേരം നിർത്തിയിട്ട ശേഷം അവിടെ നിന്ന് പോകുന്നതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പ്രോസിക്യൂഷന് ലഭിച്ചു.
Abu Dhabi man sentenced to 10 years in prison for raping 10-year-old boy in car