മനാമ: (gcc.truevisionnews.com) പ്രവാസി യുവാവ് ബഹ്റൈനിൽ കടലിൽ ചാടി ജീവനൊടുക്കി. മനാമയിലെ ഷെയ്ഖ് ഹമദ് പാലത്തിൽ നിന്നാണ് 35കാരനായ യുവാവ് കടലിലേക്ക് ചാടിയത്. തീരസേനയും പൊലീസ് ഏവിയേഷൻ അധികൃതരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.
യുവാവ് പാലത്തിൽ നിന്ന് കടലിലേക്ക് ചാടുന്നത് സംബന്ധിച്ച വിവരം ലഭിച്ചയുടൻ സേർച്ച് ആൻഡ് റസ്ക്യൂ വിഭാഗം തിരച്ചിൽ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവ് ഏഷ്യക്കാരൻ ആണെന്ന് മാത്രമാണ് അധികൃതർ വെളിപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Expatriate youth commits suicide by jumping into sea in Bahrain