---
title: "അസുഖബാധിതനായി ചികിത്സയിലിരിക്കെ മലയാളി യുവാവ്  ജിദ്ദയിൽ മരിച്ചു"
english_title: "A Malappuram native who was undergoing treatment died in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/304776/a-malappuram-native-who-was-undergoing-treatment-died-in-jeddah"
published_at: "2025-07-26T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6884b20f97ced_saudi-arabia_.jpg"
keywords: []
---

# അസുഖബാധിതനായി ചികിത്സയിലിരിക്കെ മലയാളി യുവാവ്  ജിദ്ദയിൽ മരിച്ചു

> **Lead Summary:** **ജിദ്ദ: **അസുഖബാധിതനായി ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ ബദരിയ്യ നഗർ സ്വദേശിയും ജിദ്ദ ഫൈസലിയയിൽ താമസക്കാരനുമായിരുന്ന കോയിസ്സൻ ഫൈസൽ ആണ് മരിച്ചത്.

## Article Content

**ജിദ്ദ: **അസുഖബാധിതനായി ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ ബദരിയ്യ നഗർ സ്വദേശിയും ജിദ്ദ ഫൈസലിയയിൽ താമസക്കാരനുമായിരുന്ന കോയിസ്സൻ ഫൈസൽ ആണ് മരിച്ചത്.

അസുഖത്തെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.

ഭാര്യ: ഫാത്തിമ. മക്കൾ: മെഹബൂബ് റഹ്‌മാൻ, മുഹ്സിന, മുർഷിദ. നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ്‌ അംഗങ്ങൾ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/304776/a-malappuram-native-who-was-undergoing-treatment-died-in-jeddah)