ദുബായ്:(gcc.truevisionnews.com) കടുത്ത ചൂടിനിടെ ഇന്നലെ ദുബായ് – അൽ ഐൻ റോഡിൽ മഴ പെയ്തു. അൽ ഐൻ സിറ്റിയിലും കനത്ത മഴയ്ക്കൊപ്പം ഇടി, മിന്നൽ, ആലിപ്പഴ വർഷം, പൊടിക്കാറ്റുമുണ്ടായി. മുക്കാൽ മണിക്കൂറോളം മഴ പെയ്തു.
രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ ഇന്നലെ കടുത്ത ചൂട് അനുഭവപ്പെട്ടു. അന്തരീക്ഷത്തിൽ പൊടിക്കാറ്റ് നിറഞ്ഞതോടെ ദൂരക്കാഴ്ച മങ്ങി. അന്തരീക്ഷ ഊഷ്മാവും ഇന്നലെ ഉയർന്ന നിലയിലായിരുന്നു. ഇന്നും അൽ ഐനിൽ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. പൊടിക്കാറ്റും മഴയും ദൂരക്കാഴ്ച മറയ്ക്കുന്ന സാഹചര്യത്തിൽ വാഹന യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്.
കനത്ത മഴയുള്ളപ്പോൾ താഴ്‌വാരങ്ങളിലും വാദികൾക്കു സമീപവും പോകുന്നത് ഒഴിവാക്കുക. യാത്ര അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കണം. ഇന്ന് അബുദാബിയിൽ 44 ഡിഗ്രി വരെ ചൂട് വർധിക്കും. ദുബായിൽ 46 ഡിഗ്രിയാണ്. രാത്രിയിൽ 34 ഡിഗ്രിയാകും ചൂട്.
Rain on Dubai-Al Ain road