---
title: " ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും ആക്രമണം"
english_title: "Airstrike in Tehran; 13 killed, Sharif University also attacked"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351821/airstrike-in-tehran-13-killed-sharif-university-also-attacked"
published_at: "2026-04-06T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3513d768f5_DSFGHJKLK.jpg"
keywords: []
---

#  ടെഹ്‌റാനിൽ വ്യോമാക്രമണം;13 പേർ കൊല്ലപ്പെട്ടു, ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും ആക്രമണം

> **Lead Summary:** ടെഹ്റാൻ:**[** ടെഹ്റാനിൽ ഒന്നിന് പിറകേ ഒന്നായുണ്ടായ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ തെക്കുപടിഞ്ഞാറന്‍ നഗരത്തില്‍ പുലര്‍ച്ചെയോടെജനവാസമേഖലയിലാണ് വ്യോമാക്രണം ഉണ്ടായത്. ഇസ്​ലംഷറിനടുത്താണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സും നൗര്‍ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നത്.

## Article Content

ടെഹ്റാൻ:**[** ടെഹ്റാനിൽ ഒന്നിന് പിറകേ ഒന്നായുണ്ടായ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ തെക്കുപടിഞ്ഞാറന്‍ നഗരത്തില്‍ പുലര്‍ച്ചെയോടെജനവാസമേഖലയിലാണ് വ്യോമാക്രണം ഉണ്ടായത്. ഇസ്​ലംഷറിനടുത്താണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സികളായ ഫാര്‍സും നൗര്‍ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏത് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ട്രംപിന്‍റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിന് പിന്നാലെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലോ അമേരിക്കയോ ഏറ്റെടുത്തിട്ടില്ല. 

ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടക്കുന്നതായി വിലയിരുത്തപ്പെടുന്നടെഹ്റാനിലെ ഷരീഫ് യൂണിവേഴ്സിറ്റിക്കെതിരെയും പുലര്‍ച്ചെ ആക്രമണം ഉണ്ടായിരുന്നു. ഷരീഫ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള പ്രകൃതി വാതക വിതരണ കേന്ദ്രത്തിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351821/airstrike-in-tehran-13-killed-sharif-university-also-attacked)