https://securepubads.g.doubleclick.net/tag/js/gpt.js
adimage
adimage
2026-07-23T14:28:00

#Pinarayi Vijayan #NEET Scam #Dharmendra Pradhan #SFI March #Parliament Protest

( https://truevisionnews.com/)  നീറ്റ് പരീക്ഷാ തട്ടിപ്പിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണ് ഡൽഹിയിൽ സമരക്കാർക്ക് നേരെ പൊലീസിന്റെ അതിക്രമം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നീറ്റ് മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും പ്രധാനമന്ത്രി മടിക്കുകയാണെന്ന് എസ്എഫ്ഐ ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് പിണറായി വിജയൻ വ്യക്തമാക്കി.വിദ്യാർത്ഥികളുടേത് ന്യായമായ ആവശ്യമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻഎസ് യുഐ ഡൽഹി പ്രക്ഷോഭത്തിലില്ലെന്നും കെഎസ്‌യു ഒരു പ്രസ്താവന പോലും ഇറക്കിയില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. എന്നാൽ രാഹുൽ ഗാന്ധിയടക്കം എത്തിയതും വലിയ ജനപങ്കാളിത്തം ഉണ്ടായതും നല്ല കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ പാർലമെന്റ് നടപടികൾ നാലാം ദിവസവും സ്തംഭിച്ചു.

അതേസമയം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചും നീറ്റ് പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തും നാളെ (ജൂലൈ 24, വെള്ളിയാഴ്ച) അഖിലേന്ത്യ പഠിപ്പ് മുടക്ക് സമരം നടക്കും.

പോലീസ്‌ അതിക്രമത്തിൽ പ്രതിഷേധിച്ച്‌ നാളെ ആഹ്വാനം ചെയ്‌ത പഠിപ്പ്‌ മുടക്ക്‌ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ അറിയിച്ചു. ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നതിന് പിന്നാലെയാണ് നാളെ ഫ്ര​റ്റേണിറ്റി മൂവ്മെന്റും ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കുക, എൻടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി എസ്എഫ്ഐ ലോക്ഭവൻ മാർച്ച് ഇന്ന് നടക്കും. പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പരിപാടി ഉദ്‌ഘാടനം ചെയ്യും.എല്ലാ ജില്ലകളിലും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക്‌ മാർച്ചുകൾ നടക്കും.

Content Highlight: Pinarayi Vijayan: PM Cannot Escape Responsibility for NEET Irregularities, Dharmendra Pradhan Must Resign

#Pinarayi Vijayan #NEET Scam #Dharmendra Pradhan #SFI March #Parliament Protest

Next TV

Top Stories










adimage adimage adimage adimage