---
title: "അബുദാബി സൗജന്യമായി സന്ദർശിക്കാൻ അവസരം"
english_title: "Opportunity to visit Abu Dhabi for free"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/41/opportunity-to-visit-abu-dhabi-for-free"
published_at: "2021-09-18T11:19:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61457ee2e373b_abudabi.jpg"
keywords: []
---

# അബുദാബി സൗജന്യമായി സന്ദർശിക്കാൻ അവസരം

> **Lead Summary:** **അബുദാബി : **സുഹൃത്തുക്കളെയും ബന്ധുക്കളെയും അബുദാബി കാണിക്കാൻ താമസക്കാർക്ക് സുവർണാവസരമൊരുക്കി ഡിപാർട്മെന്റ് ഓഫ് കൾചർ ആൻഡ് ടൂറിസം സമ്മാനപദ്ധതി പ്രഖ്യാപിച്ചു.

## Article Content

**അബുദാബി : **സുഹൃത്തുക്കളെയും ബന്ധുക്കളെയും അബുദാബി കാണിക്കാൻ താമസക്കാർക്ക് സുവർണാവസരമൊരുക്കി ഡിപാർട്മെന്റ് ഓഫ് കൾചർ ആൻഡ് ടൂറിസം സമ്മാനപദ്ധതി പ്രഖ്യാപിച്ചു.

ടൈം ഈസ് നൗ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് മത്സരം.വിജയിക്കുന്നവർക്ക് വിമാനടിക്കറ്റും താമസ സൗകര്യവും ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

20 മുതൽ ഒക്ടോബർ രണ്ടുവരെയാണ് മത്സരം. അബുദാബിയിൽ സന്ദർശിച്ച സ്ഥലങ്ങളുടെ നല്ല ചിത്രങ്ങൾ ഫെയ്സ് ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ പങ്കുവയ്ക്കണം.

#InAbuDhabi #TimeIsNow എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഈ ചിത്രങ്ങൾ @VisitAbuDhabi എന്നതിൽ ടാഗ് ചെയ്യണം.അബുദാബിയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന രണ്ടു കൂട്ടുകാരുടെയോ, കുടുംബാംഗങ്ങളുടെയോ പേരും നൽകണം. നാലു ദിവസം കൂടുമ്പോൾ വിജയികളെ @VisitAbuDhabi എന്ന സമൂഹമാധ്യമ അക്കൗണ്ടിൽ പ്രഖ്യാപിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/41/opportunity-to-visit-abu-dhabi-for-free)