വ്യാജ കോളുകള്‍ വഴി പണം തട്ടാന്‍ ശ്രമം;ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

വ്യാജ കോളുകള്‍ വഴി പണം തട്ടാന്‍ ശ്രമം;ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Oct 22, 2021 07:24 PM | By Divya Surendran

ദുബൈ:വ്യാജ കോളുകള്‍ വഴി പണം തട്ടാന്‍ ശ്രമം.പൊലീസിന്റെയും മറ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളുടെയും പേരില്‍ ഫോണ്‍ കോളുകളും സന്ദേശങ്ങളയച്ചുമാണ് പണം തട്ടാന്‍ ശ്രമം നടന്നത്. (Phone scammers). നിരവധി പ്രവാസികള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള ഫോണ്‍ കോളുകള്‍ ലഭിച്ചത് (Fake calls).

ബാങ്കില്‍ നിന്നെന്ന് പറഞ്ഞായിരുന്നു നേരത്തെ കോളുകള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പൊലീസിന്റെ പേരിലും തട്ടിപ്പുകള്‍ക്ക് ശ്രമം നടക്കുന്നുണ്ട്. കൊവിഡ് വാക്സിനേഷന്റെ പേര് പറഞ്ഞും ഇപ്പോള്‍ തട്ടിപ്പുകാരുടെ ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ടെന്ന് പ്രവാസികളിലെ അനുഭവസ്ഥര്‍ പറയുന്നു. ദുബൈ പൊലീസില്‍ നിന്നെന്ന് അവകാശപ്പെട്ട് ചിലര്‍ക്ക് ലഭിക്കുന്ന കോളുകളില്‍ എമിറേറ്റ്സ് ഐ.ഡി വിശദാംശങ്ങളാണ് ചോദിച്ചിരുന്നത്.

കൊവിഡ് വാക്സിനേഷന്‍ പരിശോധിക്കാനും അനധികൃത താമസക്കാരെ കണ്ടെത്താനുള്ള നടപടികളുടെ ഭാഗമാണെന്നുമായിരുന്നു പറഞ്ഞത്. പിന്നീട് പൊലീസില്‍ നിന്ന് നിങ്ങള്‍ക്ക് ഒ.ടി.പി ലഭിക്കുമെന്നും അത് പറഞ്ഞ് തരണമെന്നുമായി ആവശ്യം. നേരത്തെ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരുന്നവര്‍ ഒ.ടി.പി കൈമാറാതെ കോള്‍ കട്ട് ചെയ്‍തു. പൊലീസില്‍ നിന്നുള്ള ഫോണ്‍ കോള്‍ കട്ട് ചെയ്‍തതിന് പൊലീസ് സ്റ്റേഷനിലെത്തി വന്‍തുക പിഴ അടയ്‍ക്കണമെന്ന് ആവശ്യപ്പെട്ടും പലര്‍ക്കും പിന്നാലെ കോളുകള്‍ ലഭിച്ചു.

നേരത്തെ ഉണ്ടായിരുന്നതുപോലെ എ.ടി.എം കാര്‍ഡുകളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോഴും തുടരുന്നുണ്ട്. ബാങ്കുകളുടെ പേരിലും യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേരിലുമൊക്കെ ഇത്തരം കോളുകള്‍ ലഭിക്കാറുണ്ട്. കാര്‍ഡുകളോ അല്ലെങ്കില്‍ ബാങ്ക് അക്കൌണ്ടോ ബ്ലോക്ക് ചെയ്‍തിട്ടുണ്ടെന്നും ഇത് നേരെയാക്കുന്നതിനായി ചില വിവരങ്ങള്‍ വേണമെന്നും ആവശ്യപ്പെടുകയാണ് രീതി.

ഇത്തരത്തിലുള്ള ഫോണ്‍ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ പല തവണ മൂന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൌണ്ട്, കാര്‍ഡ് വിവരങ്ങളോ കൈമാറിക്കഴിഞ്ഞാല്‍ പണം പിന്‍വലിക്കപ്പെട്ടെന്ന സന്ദേശമായിരിക്കും തൊട്ട് പിന്നാലെ ലഭിക്കുക.

Attempt to extort money through fake calls

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories