തപാല്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വന്‍ തുക പിഴ

തപാല്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വന്‍ തുക പിഴ
Oct 23, 2021 04:52 PM | By Kavya N

റിയാദ്: സൗദി അറേബ്യയിലെ(Saudi Arabia) തപാല്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നേരെ (violators of the Postal Law ) വന്‍ തുക പിഴ. തപാല്‍ നിയമങ്ങള്‍ ലംഘിക്കുകയും അതിന്റെ പ്രവര്‍ത്തന രീതികളില്‍ വീഴ്ചവരുത്തുന്നവര്‍ക്കും 50 ലക്ഷം റിയാല്‍( 9.9 കോടി ഇന്ത്യന്‍ രൂപ) വരെ പിഴ ചുമത്തുമെന്ന് അധികൃതരെ ഉദ്ധരിച്ച് 'സൗദി ഗസറ്റ് 'റിപ്പോര്‍ട്ട് ചെയ്തു.

പിഴയ്ക്ക് പുറമെ മറ്റ് ശിക്ഷാ നടപടികള്‍ക്കും നിയമലംഘകരെ വിധേയരാക്കും. നിയമം ലംഘിക്കുന്ന സ്ഥാപനത്തിനുള്ള സേവനം നിര്‍ത്തലാക്കുക, കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് മൂന്ന് വര്ഷത്തേക്കോ പൂര്‍ണമായോ ഭാഗികമായോ ലൈസന്‍സ് റദ്ദ് ചെയ്യുക എന്നിങ്ങനെയുള്ള ശിക്ഷാ നടപടികളും നേരിടേണ്ടി വരും. മുന്നറിയിപ്പിന് ശേഷവും കുറ്റം തുടര്‍ന്നാല്‍ ലംഘനം മുതല്‍ ഓരോ ദിവസവും കണക്കാക്കി പിഴ ചുമത്തും.

ഒരു വര്‍ഷത്തിനുള്ളില്‍ നിയമലംഘനം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിഴ ഇരട്ടിയാക്കും. നിയമപ്രകാരം. തപാല്‍, പാര്‍സല്‍ ഗതാഗത സേവനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ അവരുടെ കൈവശം വിതരണത്തിന് എത്തുന്ന തപാല്‍, പാര്‍സല്‍ എന്നിവയില്‍ നിരോധിത വസ്തുക്കളോ രാജ്യ സുരക്ഷയെ ബാധിക്കുന്ന വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അത്തരം സാധനങ്ങള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.

Violators of postal laws face hefty fines

Next TV

Related Stories
 കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

Jul 12, 2025 11:32 AM

കുതിപ്പിനായി; സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ് എയര്‍

സലാല - അബുദാബി സര്‍വീസ് ആരംഭിച്ച് വിസ്...

Read More >>
 പ്രവാസികൾ പ്രതിസന്ധിയിൽ; മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ

Jul 7, 2025 10:20 AM

പ്രവാസികൾ പ്രതിസന്ധിയിൽ; മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം എയർ

മസ്കറ്റ്-കോഴിക്കോട് വിമാന സർവീസുകൾ നിർത്തിവെച്ച് സലാം...

Read More >>
പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

Jul 1, 2025 11:52 AM

പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ അറേബ്യ

കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ...

Read More >>
പ്രവാസികൾക്ക് സുവർണാവസരം: കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്, 170 ദിർഹത്തിന് യുഎഇയിലെത്താം

Jun 29, 2025 12:08 PM

പ്രവാസികൾക്ക് സുവർണാവസരം: കുറഞ്ഞ നിരക്കിൽ പ്രത്യേക സർവീസ്, 170 ദിർഹത്തിന് യുഎഇയിലെത്താം

170 ദിർഹത്തിന് യുഎഇയിലെത്താം, കുറഞ്ഞ നിരക്കിൽ പ്രത്യേക...

Read More >>
Top Stories

News Roundup

//Truevisionall