---
title: "ഉല്ലാസ ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത് 700 കുപ്പി മദ്യം, വിദേശി ക്യാപ്റ്റന് തടവുശിക്ഷ"
english_title: "700 bottles of liquor seized from pleasure boat, foreign captain jailed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/71395/700-bottles-of-liquor-seized-from-pleasure-boat-foreign-captain-jailed"
published_at: "2022-09-28T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633463466efbd_drugs.jpg"
keywords: []
---

# ഉല്ലാസ ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത് 700 കുപ്പി മദ്യം, വിദേശി ക്യാപ്റ്റന് തടവുശിക്ഷ

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ ഉല്ലാസ ബോട്ടില്‍ മദ്യക്കടത്ത്. 700 കുപ്പി മദ്യമാണ് ഉല്ലാസ ബോട്ടില്‍ നിന്ന് പിടികൂടിയത്. കേസില്‍ ഫിലിപ്പീന്‍സ് സ്വദേശിയായ ബോട്ടിന്റെ ക്യാപ്റ്റന് അഞ്ചു വര്‍ഷം കഠിന തടവും കൂട്ടാളിയായ സ്വദേശിക്ക് ഒരു വര്‍ഷം തടവുശിക്ഷയും വിധിച്ചു.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ ഉല്ലാസ ബോട്ടില്‍ മദ്യക്കടത്ത്. 700 കുപ്പി മദ്യമാണ് ഉല്ലാസ ബോട്ടില്‍ നിന്ന് പിടികൂടിയത്. കേസില്‍ ഫിലിപ്പീന്‍സ് സ്വദേശിയായ ബോട്ടിന്റെ ക്യാപ്റ്റന് അഞ്ചു വര്‍ഷം കഠിന തടവും കൂട്ടാളിയായ സ്വദേശിക്ക് ഒരു വര്‍ഷം തടവുശിക്ഷയും വിധിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രമുഖനായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉല്ലാസ ബോട്ടില്‍ നിന്നാണ് മദ്യം പിടിച്ചെടുത്തത്. ബോട്ട് ഉടമയെ ദിവസങ്ങളോളം ചോദ്യം ചെയ്ത് ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ കേസില്‍ നിന്ന് ഒഴിവാക്കി. മദ്യക്കടത്തിനെ കുറിച്ച് ഉടമസ്ഥന് അറിയില്ലായിരുന്നെന്ന് ക്യാപ്റ്റന്‍ കോടതിയില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/71395/700-bottles-of-liquor-seized-from-pleasure-boat-foreign-captain-jailed)