ബൂസ്റ്റര്‍ ഡോസെടുക്കേണ്ട അവസാന തീയ്യതി ഇന്ന്

ബൂസ്റ്റര്‍ ഡോസെടുക്കേണ്ട അവസാന തീയ്യതി ഇന്ന്
Sep 20, 2021 03:58 PM | By Truevision Admin

അബുദാബി : അബുദാബിയില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കും.

സിനോഫാം വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് നിലവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ട ആവശ്യമുള്ളത്.

ഇതിനായി ആനുവദിച്ചിരുന്ന 30 ദിവസത്തെ ഗ്രേസ് പീരിഡാണ് സെപ്‍റ്റംബര്‍ 20ന് അവസാനിക്കുന്നത്. ആറ് മാസത്തിന് മുമ്പ് വാക്സിനെടുത്തവര്‍ക്ക് അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തുന്നതിന് ബൂസ്റ്റര്‍ ഡോസ് ആവശ്യമാണ്.

സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുടെ സ്റ്റാറ്റസ് അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രേ ആയി മാറും. ഇതോടെ വിവിധ പൊതുസ്ഥലങ്ങളില്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും.

സമയ പരിധി അവസാനിക്കുന്നതിന് മുമ്പ് വാക്സിനെടുക്കാനായി വാക്സിനേഷന്‍ കേന്ദ്രങ്ങളിലെല്ലം നിരവധിപ്പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

സിനോഫാം ഒഴികെയുള്ള മറ്റ് വാക്സിനുകള്‍ എടുത്തവര്‍ക്ക് ഇതുവരെ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലെന്നും അബുദാബി മീഡിയാ ഓഫീസ് നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Today is the last date to take the booster dose

Next TV

Related Stories
വേൾഡ് എക്സ്പോ 2030ന് റിയാദ് വേദിയാകും

Jun 19, 2025 02:55 PM

വേൾഡ് എക്സ്പോ 2030ന് റിയാദ് വേദിയാകും

വേൾഡ് എക്സ്പോ 2030 റിയാദിൽ നടത്താൻ അന്തിമ അംഗീകാരം ലഭിച്ചു....

Read More >>
ഒമാനിൽ ഇനി മുന്തിരിക്കാലം; രണ്ടാം വിളവെടുപ്പുത്സവത്തിന് തുടക്കമായി

Jun 18, 2025 11:53 AM

ഒമാനിൽ ഇനി മുന്തിരിക്കാലം; രണ്ടാം വിളവെടുപ്പുത്സവത്തിന് തുടക്കമായി

മുന്തിരി ഫെസ്റ്റിന് തുടക്കം കുറിച്ച് ഒമാന്‍....

Read More >>
മദീന മേഖലയിലെ ഈന്തപ്പഴ കൃഷി മേഖലകളിൽ ഈ സീസണിലെ ആദ്യ വിളവെടുപ്പ് ആരംഭിച്ചു

Jun 4, 2025 01:12 PM

മദീന മേഖലയിലെ ഈന്തപ്പഴ കൃഷി മേഖലകളിൽ ഈ സീസണിലെ ആദ്യ വിളവെടുപ്പ് ആരംഭിച്ചു

മദീന മേഖലയിലെ ഈന്തപ്പഴ കൃഷി ആദ്യ വിളവെടുപ്പ്...

Read More >>
Top Stories










News Roundup






//Truevisionall