Feb 6, 2023 09:36 PM

യാംബു: തുർക്കിയെയും സിറിയയെയും തകർത്തെറിഞ്ഞ ഭൂകമ്പത്തിന്റെ പ്രകമ്പനം സൗദിയെ ബാധിച്ചിട്ടില്ലെന്ന് സൗദി ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. തുർക്കി നഗരമായ ഗാസിയിപ്പിന് സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സൗദി അതിർത്തിയും ഈ പ്രദേശവും തമ്മിൽ ഏകദേശം ആയിരത്തിലധികം കിലോമീറ്റർ ദൂരമാണുള്ളത്.

രാജ്യത്തെ ഇപ്പോൾ പ്രകമ്പനം ബാധിച്ചിട്ടില്ലെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് താരിഖ് അബാ അൽഖൈൽ വ്യക്തമാക്കി.എന്നാൽ തുർക്കിയിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം 5,500 കിലോമീറ്റർ അകലെയുള്ള ഗ്രീൻലാൻഡിലും അനുഭവപ്പെട്ടതായി ഡെൻമാർക്ക് ജിയോളജിക്കൽ സർവേയും ഗ്രീൻലാൻഡും അറിയിച്ചു.

ഡാനിഷ് ദ്വീപ് സൈപ്രസ്, ലബനാൻ തുടങ്ങിയ രാജ്യങ്ങളിലും പ്രകമ്പനത്തിന്റെ തീക്ഷണമായ പ്രതിഫലനങ്ങൾ ഉണ്ടായ തായും റിപ്പോർട്ടുണ്ട് തിങ്കളാഴ്ച പുലർച്ചെ 4.17 നാണ് 7 .8 വ്രതയുള്ള ശക്തമായ ഭൂചലനം അനുഭവപ്പെട്ടത് 1800 ലധികം ജീവനുകൾ നഷ്ടപ്പെട്ടതായാണ് നിലവിലെ കണക്ക് ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി അവിടങ്ങളിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നു.

ഭൂചലനത്തിൽ തകർന്ന തുർക്കിയും സിറിയയും ലോക രാജ്യങ്ങളോട് സഹായം തേടിയിട്ടുണ്ട്. സൗദിയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങൾ സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 1999ലാണ് ഇതിന് മുമ്പ് തുർക്കിയിൽ സമാനമായ ഭൂചലനം ഉണ്ടായത്. അന്ന് ഏകദേശം 17, 000 ആളുകൾ മരിച്ചതായി റിപ്പോർട്ട് വന്നിരുന്നു.

Turkey-Syria Earthquake; The Saudi Geological Survey said that the earthquake did not affect Saudi Arabia

Next TV

Top Stories










News Roundup