മസ്‌കത്ത്: ഒമാന്‍ നാഷനല്‍ പ്രവാസി സാഹിത്യോത്സവ്-2021ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കലാലയം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.
ഒമാനിലെ പ്രവാസികള്‍ക്കായി കഥ, കവിത വിഭാഗങ്ങളിലാണ് രചനാ മത്സരം സംഘടിപ്പിച്ചിരുന്നത്. അഷ്ന സുല്‍ഫീക്കര്‍ രചിച്ച 'ചിത്രശലഭങ്ങളുടെ വീട്' മികച്ച കഥയായും അഫ്ര അബ്ദുല്‍ ജബ്ബാര്‍ രചിച്ച 'മരണം നനയുന്ന ദേശം' മികച്ച കവിതയായും തിരഞ്ഞെടുത്തു.
കഥാ വിഭാഗത്തില്‍ ഫളീല ഫൈസല്‍ രചിച്ച 'ദൈവത്തിന്റെ കരങ്ങള്‍', അഫ്ര അബ്ദുല്‍ ജബ്ബാറിന്റെ 'കന്തൂറ' എന്നിവയും കവിതാ വിഭാഗത്തില്‍ ബിന്‍സിയ അഫ്സലിന്റെ 'വിരഹനോവ്' എന്ന കവിതയും ഫിദ ഫൈസലിന്റെ 'മാതാവ്' എന്ന കവിതയും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, കവി മോഹന്‍ അറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
College Award; Winners announced