ദുബായ്: പ്രൈം ഹെൽത്ത് ഗ്രൂപ്പിന്റെ ഡയഗ്നോസ്റ്റിക് സർവീസസ് ഡയറക്ടറും ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് പാതോളജിസ്റ്റുമായ പത്തനംതിട്ട സ്വദേശി ഡോ.ആന്റണി തോമസിന് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ദുബായിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ആശുപത്രിയിൽ രക്തപ്പകർച്ച പദ്ധതി വിജയകരമായി നടപ്പാക്കിയതിനാണ് അംഗീകാരം.
റാന്നി കാട്ടൂരിൽ, തുണ്ടിയിൽ വീട്ടിൽ പരേതനായ ഡോ.ടി.വി.തോമസിന്റെയും (കാട്ടൂരാൻ ഡോക്ടർ) മേരി തോമസിന്റെയും മകനായ ഡോ.ആന്റണി തോമസ് വർഷങ്ങളായി ദുബായിൽ സേവനമനുഷ്ഠിക്കുന്നു.
എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ്. പ്രൈം മെഡിക്കൽ സെന്ററിലെ സ്പെഷ്യലിസ്റ്റ് ദന്തഡോക്ടർ ഡോ.ബ്രിജിറ്റ് കെ.നെല്ലുവേലിൽ ഭാര്യയാണ്. മക്കൾ: അൽ വർഖ ജെംസ് സ്കൂള്‍ വിദ്യാർഥിനികളായ മിറിയ, ബീന, മന്ന.
Dr. Anthony Thomas' Doctorate ...