---
title: "#indianmina | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ മൈ​ന​ക​ൾ വ്യാ​പ​കം; ശ​ല്യ​ക്കാ​ര​ല്ലെന്ന് അധികൃതർ"
english_title: "#Indianmina #spread #Kuwait #Authorities #said #not nuisances"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138110/indianmina-spread-kuwait-authorities-said-not-nuisances"
published_at: "2023-08-11T11:03:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5cf32c0195_maina.jpg"
keywords: []
---

# #indianmina | കു​വൈ​ത്തി​ൽ ഇ​ന്ത്യ​ൻ മൈ​ന​ക​ൾ വ്യാ​പ​കം; ശ​ല്യ​ക്കാ​ര​ല്ലെന്ന് അധികൃതർ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** **[ ** ഇ​ന്ത്യ​ൻ മൈ​ന​ക​ൾ കു​വൈ​ത്തി​ൽ വ്യാ​പ​ക​മാ​കു​ന്നു. ഇ​ന്ത്യ​ൻ മൈ​ന​ക​ൾ കു​വൈ​ത്ത് പ​രി​സ്ഥി​തി​ക്ക് ഭീ​ഷ​ണി​യ​ല്ലെ​ന്നും പ​ക്ഷി, വ​ന്യ​ജീ​വി സാ​ന്നി​ധ്യ​ത്തെ വി​പു​ല​പ്പെ​ടു​ത്തു​ന്ന​താ​യും കു​വൈ​ത്ത് എ​ൻ​വ​യ​ൺ​മെ​ന്റ​ൽ ലെ​ൻ​സ​സ് മേ​ധാ​വി റ​ഷീ​ദ് അ​ൽ ഹാ​ജി വ്യ​ക്ത​മാ​ക്കി. 30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​വൈ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന പ​ക്ഷി​യാ​ണി​വ.

## Article Content

**കു​വൈ​ത്ത് സി​റ്റി:** **[ ** ഇ​ന്ത്യ​ൻ മൈ​ന​ക​ൾ കു​വൈ​ത്തി​ൽ വ്യാ​പ​ക​മാ​കു​ന്നു. ഇ​ന്ത്യ​ൻ മൈ​ന​ക​ൾ കു​വൈ​ത്ത് പ​രി​സ്ഥി​തി​ക്ക് ഭീ​ഷ​ണി​യ​ല്ലെ​ന്നും പ​ക്ഷി, വ​ന്യ​ജീ​വി സാ​ന്നി​ധ്യ​ത്തെ വി​പു​ല​പ്പെ​ടു​ത്തു​ന്ന​താ​യും കു​വൈ​ത്ത് എ​ൻ​വ​യ​ൺ​മെ​ന്റ​ൽ ലെ​ൻ​സ​സ് മേ​ധാ​വി റ​ഷീ​ദ് അ​ൽ ഹാ​ജി വ്യ​ക്ത​മാ​ക്കി. 30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കു​വൈ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന പ​ക്ഷി​യാ​ണി​വ.

ശ​ബ്ദ​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​നും ഏ​ത് അ​ന്ത​രീ​ക്ഷ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നും ഇ​വ​ക്ക് ക​ഴി​വു​ണ്ടെ​ന്നും അ​ൽ ഹാ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​ൻ മൈ​ന​ക​ൾ കൂ​ടു​ത​ലും തെ​ക്ക് ഏ​ഷ്യ​യി​ലാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. അ​റ​ബ് ഉ​പ​ദ്വീ​പി​ലേ​ക്കു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രാ​യി ഇ​വ​യെ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ, അ​റ​ബ് മേ​ഖ​ല​യി​ലെ ക​ഠി​ന​മാ​യ അ​ന്ത​രീ​ക്ഷ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ അ​വ​ക്കു ക​ഴി​ഞ്ഞിട്ടുണ്ട്.

സാ​ധാ​ര​ണ മൈ​ന​യെ ത​വി​ട്ടു​നി​റ​ത്തി​ലു​ള്ള ശ​രീ​ര​വും ക​റു​ത്ത ത​ല​യും ക​ണ്ണി​നു പി​ന്നി​ലെ മ​ഞ്ഞ പാ​ടും മ​ഞ്ഞ നി​റ​ത്തി​ലു​ള്ള കൊ​ക്കും​കൊ​ണ്ട് തി​രി​ച്ച​റി​യാം. പു​റം​ചി​റ​കി​ൽ വെ​ളു​ത്ത വ​ര​പോ​ലെ​യും കാ​ണാം. ഏ​പ്രി​ൽ മുതൽ ജൂ​ലൈ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് മൈ​ന​ക​ളു​ടെ കൂ​ടു​കെ​ട്ട​ൽ കാ​ല​യ​ള​വ്. പാ​റ​ക്കെ​ട്ടു​ക​ളു​ടെ അ​രി​കു​ക​ളി​ലും ന​ഗ​ര​പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ളി​ലും പോ​ലും ഇ​വ കൂ​ടു​ണ്ടാ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​താ​യും റ​ഷീ​ദ് അ​ൽ ഹാ​ജി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138110/indianmina-spread-kuwait-authorities-said-not-nuisances)